Monday, October 12, 2026

മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി; കൂടെ പൊയ്‌ല ബോയ്‌ഷാഖ് ആശംസകളും

ദില്ലി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് പുറമെ ഇന്ന് ബംഗാളിലും ‘പൊയ്‌ല ബോയ്‌ശാഖ്’ എന്ന വിശേഷ ദിവസമാണ്. പൊയ്‌ല ബോയ്‌ശാഖ് എന്നറിയപ്പെടുന്ന പുതുവർഷ ആഘോഷത്തിന്റെ ആശംസകളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.

“വിഷുവിന്റെ ഈ സന്തോഷ വേളയിൽ പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.” ട്വിറ്ററിൽ വിഷു ആശംസിച്ച് പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത് ചിത്രത്തിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്. ഇതേ വാക്കുകൾ തന്നെ ഇംഗ്ലീഷിൽ എഴുതിയ ചിത്രവും കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗ്രീറ്റിംഗ്സ് ഓൺ വിഷു’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.

Related Articles

Latest Articles