Sunday, October 25, 2026

മുറിവേറ്റ വയനാടിന് ആശ്വാസമേകാൻ പ്രധാനമന്ത്രി; ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും; പാക്കേജ് ആവശ്യപ്പെടാൻ സംസ്ഥാനം

കൽപറ്റ: സംസ്ഥാനത്തെ ഒന്നാകെ നടുക്കിയ വയനാട് ദുരന്തത്തിൽ ആശ്വാസമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നു. ഉരുളെടുത്ത പ്രദേശങ്ങളിൽ‌ അദ്ദേഹം സന്ദർശനം നടത്തും. രാവിലെ 11-ന് കണ്ണൂർ വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് ഹെലികോപ്റ്റർ മാർ​ഗം കൽപറ്റയിലെത്തും.

ദുരന്തഭൂമി സന്ദർശിക്കുന്ന പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തും. റോഡ് മാർ‌​​ഗം ചൂരൽമലയിലെത്തി ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും കാണും. ശേഷം കളക്ടറേറ്റിൽ അവലോകന യോ​ഗം നടത്തും. തുടർന്ന് വൈകുന്നേരം 3.45-ഓടെ ദില്ലിയിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് താമരശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തി. താമരശേരിക്കും അടിവാരത്തിനുമിടയ്‌ക്ക് വലിയ വാഹനങ്ങൾ തടയും. രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം.

ദുരിതബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. ദുരന്തമുഖത്ത് നിന്നും സൈന്യം വിടവാങ്ങിയെങ്കിലും എൻഡിആർഎഫ്, അ​ഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവർ ദുരന്തമുഖത്ത് സജീവമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

Related Articles

Latest Articles