Wednesday, September 30, 2026

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങളില്‍ ഒപ്പിടും

ദില്ലി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷേറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്.അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു.2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദര്‍ശിച്ച ആദ്യ രാജ്യമാണ് ഭൂട്ടാന്‍.

Related Articles

Latest Articles