തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20,21 തീയ്യതികളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അതേസമയം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഒരു ജില്ലയിലും നൽകിയിട്ടില്ല.
ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേർട്ട് കൂടി പിന്‍വലിച്ചതോടെ വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും.മാത്രമല്ല, മിതമായ അളവിലും മാത്രമേ മഴ ഉണ്ടാകാൻ സാധ്യതയുള്ളു. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 29.6 മില്ലി മീറ്റര്‍.
മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

