Tuesday, May 21, 2024
spot_img

അസമിലെ തേയില തോട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; മോദിക്ക് നന്ദി അറിയിച്ച് അസം മുഖ്യമന്ത്രി

ദിസ്പൂർ: അസമിലെ തേയില കൃഷിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കാസിരംഗ നാഷണൽ പാർക്കിന് സമീപത്തുള്ള തേയില തോട്ടങ്ങൾ സന്ദർശിച്ച അദ്ദേഹം തേയില കർഷകരെ അഭിനന്ദിക്കുകയും ചെയ്തു.

‘അസം അതിമനോഹരമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ്, ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില വ്യാപിച്ചിരിക്കുന്നു. ഈ അവസരത്തിൽ തേയില കർഷകരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അസം തേയില ലോകമെമ്പാടും സംസ്ഥാനത്തിന്റെ യശസ് ഉയർത്തുന്നു. അസം സന്ദർശിക്കുമ്പോൾ ഈ തേയില തോട്ടങ്ങളിൽക്കൂടി എത്തണമെന്ന് വിനോദസഞ്ചാരികളോട് ഞാൻ അഭ്യർത്ഥിക്കുകയാണ് എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് അസം മുഖ്യമന്ത്രിയും എത്തിയിരുന്നു. 200 വർഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ തേയില കൃഷിക്ക് പ്രോത്സാഹനമാകുന്ന വികസന പദ്ധതികൾ ലഭിക്കുന്നത്. കൂടാതെ പുതിയ സ്‌കൂളുകൾ, ആശുപത്രികൾ, ഉയർന്ന വേതനം എന്നിവയും ലഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വമാണ് ഇതെല്ലാം സാദ്ധ്യമാക്കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.

Related Articles

Latest Articles