Tuesday, April 30, 2024
spot_img

മൂന്നുദിവസമായി തുടരുന്ന ശബരിമല വനമേഖലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വനം വകുപ്പ്; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഫയർ ലൈൻ തെളിക്കാതിരുന്നത് അപകടകാരണമെന്ന് വിദഗ്ദ്ധർ; മാസപൂജയെയും ഉത്സവത്തെയും ബാധിക്കുമെന്ന് ആശങ്ക

പത്തനംതിട്ട: ശബരിമല വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും കാട്ടുതീ കെടുത്താനാകാതെ വനംവകുപ്പ്. നിലയ്‌ക്കലിന് സമീപമാണ് വനമേഖലയിൽ തീ പടർന്നുപിടിക്കുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നത്. തീ കെടുത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തിയെങ്കിലും പരാജയപ്പെട്ടു. കൂടുതൽ മേഖലകളിലേക്ക് തീ പടർന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചെറിയതോതിൽ കാട്ടുതീ കെട്ടിരുന്നു. എന്നാൽ പിന്നീട് കൂടുതൽ വനമേഖലയിലേക്ക് തീ പടർന്നുവെന്ന് പ്രദേശത്തെ വനവാസി സമൂഹം പറയുന്നു. വേനൽക്കാലത്ത് ഫയർ ലൈൻ തെളിക്കാത്തതാണ് തീ പടർന്നു പിടിക്കാൻ കാരണം. പണമില്ലെന്ന് കാരണം പറഞ്ഞാണ് ഫയർലൈൻ തെളിക്കുന്ന ജോലികൾ വനംവകുപ്പ് കൃത്യമായി ചെയ്യാതിരുന്നത്.

Related Articles

Latest Articles