Sunday, May 19, 2024
spot_img

കോവിഡ് വ്യാപനം: തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി അധികൃതർ. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി രണ്ടാഴ്ച കൂടി നീട്ടിയത്. കൂട്ടത്തോടെ പരോൾ അനുവദിച്ചവർ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത് നാളെയാണ്. പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ് കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോൾ നീട്ടിയത്. 1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയിട്ടുണ്ട്.

അതേസമയം സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,383 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 85,650 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.63 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 90 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 19,584 ആ​യി. തൃ​ശൂ​ര്‍ 1828, കോ​ഴി​ക്കോ​ട് 1633, എ​റ​ണാ​കു​ളം 1566, പാ​ല​ക്കാ​ട് 1503, മ​ല​പ്പു​റം 1497, കൊ​ല്ലം 1103, തി​രു​വ​ന​ന്ത​പു​രം 810, ആ​ല​പ്പു​ഴ 781, ക​ണ്ണൂ​ര്‍ 720, കോ​ട്ട​യം 699, വ​യ​നാ​ട് 378, പ​ത്ത​നം​തി​ട്ട 372, കാ​സ​ര്‍​ഗോ​ഡ് 257, ഇ​ടു​ക്കി 236 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles