Friday, October 16, 2026

വെള്ളിത്തിര ഉണരുന്നു: മലയാള സിനിമ ഇന്നു മുതല്‍ വീണ്ടും തിരശീലയിൽ; ആവേശത്തിൽ ആരാധകർ

തിരുവനന്തപുരം: കേരളത്തില്‍ തിയറ്ററുകൾ തുറന്നതിന് ശേഷം ആദ്യം മലയാള ചിത്രമായി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ‘സ്റ്റാര്‍’ ഇന്ന് റിലീസ് ചെയ്യും. പൃഥ്വിരാജും ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ‘സ്റ്റാര്‍’. കേരളത്തിലെ 113 തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് അതിഥിതാരമാണ് ചിത്രത്തില്‍.

അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത് . സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും.

Related Articles

Latest Articles