Saturday, May 4, 2024
spot_img

ഇന്ന് മുതല്‍ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ; അഞ്ചു പേരിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നലെ നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ അഞ്ചു പേരിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ഇത് ബാധകമായിരക്കും. അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുതന്നെ പ്രവർത്തിക്കും. പരീക്ഷകൾക്കും തടസമുണ്ടാകില്ല. മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും മാത്രമേ പങ്കെടുക്കാന്‍ അനുവാദമുളളൂ.

Related Articles

Latest Articles