Sunday, June 2, 2024
spot_img

സുനീതി, ശ്രേഷ്ഠം പദ്ധതികള്‍ പ്രഖ്യാപിച്ചു; മന്ത്രി ഡോ. ആര്‍ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ കൂടി ആരംഭിച്ച് സാമൂഹിക നീതി വകുപ്പ്. തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് സുനീതി, ശ്രേഷ്ഠം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നതാണ് സുനീതി പോര്‍ട്ടല്‍. ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പോര്‍ട്ടലിന്റെ സഹായത്തോടെ ഒരു ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കിടയിലെ കലാ-കായിക മേഖലകളില്‍ കഴിവും അഭിരുചിയുമുള്ളവരെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശ്രേഷ്ഠം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Related Articles

Latest Articles