Saturday, June 1, 2024
spot_img

രാഹുൽ ഗാന്ധിയുടെ ട്രക്ക് യാത്രയെ പരിഹസിച്ച് പ്രമുഖ ബിജെപി യുവ നേതാവ് അനൂപ് ആന്റണി;സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്രയെ പരിഹസിച്ച് പ്രമുഖ ബിജെപി യുവ നേതാവ് അനൂപ് ആന്റണി. പ്രിയങ്കാ ഗാന്ധിയുടെ ഷിംലയിലെ വസതിയിലേക്ക് പോകുന്ന വഴിയായിരുന്നു ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസിലാക്കണം എന്ന പേരിലുള്ള രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത ട്രക്ക് യാത്ര.സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അനൂപ് ആന്റണിയുടെ പരിഹാസം.

ഹരിയാനയിലെ മൂര്‍ഥലില്‍ നിന്ന് അംബാലവരെ രാഹുല്‍ ട്രക്കില്‍ യാത്രചെയ്തത്. രാത്രി 11 മണിയോടെ മൂര്‍ഥലില്‍ നിന്ന് ട്രക്കില്‍ കയറിയ രാഹുല്‍ 12 മണിയോടെ അംബാലയിലെത്തി. പിന്നീട് രാഹുല്‍ റോഡ് മാര്‍ഗം ഷിംലയിലേക്കു തിരിച്ചു

അനൂപ് ആന്റണി പങ്ക് വച്ച കുറിപ്പ് വായിക്കാം

രാഹുൽജിക്ക് ഇടയ്ക്കിടയ്ക്ക് വിശ്രമം നിർബന്ധമാണ്.. അതിപ്പോ പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ..

അങ്ങനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാഹുൽജി ഷിംലയിലെ പ്രിയങ്കാജിയുടെ സുഖവാസ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്ന് ഒരു വെളിപാട്.. നമ്മുടെ രാജ്യത്തെ ട്രക്ക് ഡ്രൈവർമാർ വളരെ ദുരിതത്തിലാണ്..

പിന്നൊന്നും നോക്കിയില്ല ആദ്യം കണ്ട ട്രക്കിന് കൈ കാണിച്ചു.. അതിൽ കയറി.. അംബാല വരെ പോയി.. അത്രയും നേരം കൊണ്ട് ട്രക്ക് ഡ്രൈവർമാരുടെ എല്ലാ പ്രശ്നങ്ങളും തീർപ്പാക്കി കൊടുത്തു..

ഫോട്ടോയൊക്കെ കിട്ടിയല്ലോ ല്ലേ.. കിട്ടിയില്ലെങ്കിൽ ഒന്നൂടി എടുത്തോ.. പെട്ടെന്ന് പോയിട്ട് വിശ്രമിക്കാനുള്ളതാ.. ഇനി കുറെ ദിവസം പ്രിയങ്കാജിയുടെ സുഖവാസ കേന്ദ്രത്തിൽ വിശ്രമം കഴിഞ്ഞിട്ട് വേണം ഇന്ത്യ പിടിക്കാൻ..

ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ തീർപ്പാക്കിയത് കൊണ്ട് ഇനി സുഖവാസത്തിന് പോയി എന്ന് പറഞ്ഞ് കളിയാക്കരുതാരും..

NB: ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പഠിച്ചിട്ട് രാഹുൽജി വിശ്രമിക്കാൻ പോയ ഷിംലയിലെ പ്രിയങ്കാജിയുടെ ആ ചെറിയ വീടിതാണ്..

Related Articles

Latest Articles