Monday, October 19, 2026

രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം; ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അറസ്റ്റിൽ

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം നടത്തിയെന്ന പേരിൽ ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് അറസ്റ്റില്‍. ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്പത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കരുതല്‍ നടപടിയായിട്ടാണ് തമിഴ്നാട് പോലീസ് അര്‍ജുന്‍ സമ്പത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ഉദ്ഘാടനം നടക്കുന്ന കന്യാകുമാരിയിലേക്ക് പോകാനാനിരിക്കവെയാണ് അറസ്റ്റ് നടന്നത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. കന്യാകുമാരിയില്‍ വൈകിട്ട് അഞ്ചിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles