Wednesday, November 4, 2026

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം ! രാഹുൽ ഗാന്ധി അടക്കമുള്ളവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും ; നിയമോപദേശം തേടാൻ ദില്ലി പോലീസ്

ദില്ലി:നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിനായി ദില്ലി പോലീസ് നിയമപദേശം തേടും . രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ. സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ, നിലവിൽ അനധികൃതമായി സംഘം ചേർന്നതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇതോടൊപ്പം കൊണാട്ട് പ്ലേസിൽ വെച്ച് ദ്രുത കർമ്മസേനയെ ആക്രമിച്ച കോക്രോച് ജനത പാർട്ടി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആകെ 10 കേസുകളാണ് ദില്ലി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നലെ രാത്രി ഒമ്പതരയോടെ വിട്ടയച്ചു. സമരത്തിനിടെ അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്.

Related Articles

Latest Articles