Sunday, October 4, 2026

പാറ്റകൾക്ക് ഇന്നലെ മാത്രം കിട്ടിയത് ഊരും പേരുമില്ലാത്ത ആയിരക്കണക്കിന് പാഴ്‌സലുകൾ !

ദില്ലിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്ദിറിൽ നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പേരിൽ ആരംഭിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’യുടെ സമരം ഇന്ന് രാജ്യമൊട്ടുക്കും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ജനശ്രദ്ധ ആകർഷിക്കുന്നതിനായി സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ആപ്പുകൾ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണവും മരുന്നുകളും എത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കേൾക്കുമ്പോൾ പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ പോന്ന ഒരു നന്മമര കഥയായി ഇത് തോന്നാമെങ്കിലും, ഈ സമരത്തിന്റെ മറവിൽ നടക്കുന്നത് തികച്ചും ആശങ്കാജനകവും രാജ്യതലസ്ഥാനത്തിന്റെ ക്രമസമാധാന നിലയെത്തന്നെ തകിടം മറിക്കുന്നതുമായ സംഭവവിക്രിയകളാണെന്ന യാഥാർത്ഥ്യം മൂടിവെക്കാനാകില്ല. പാർലമെന്റിലേക്ക് നടത്തിയ ‘സൻസദ് ചലോ’ മാർച്ചിന്റെ പേരിൽ അരങ്ങേറിയ വൻ അക്രമസംഭവങ്ങളും ക്രമസമാധാന ലംഘനങ്ങളും പോലീസിനെതിരെ നടന്ന കല്ലേറുകളും കേവലം വിദ്യാർത്ഥി രോഷത്തിന്റെ മാത്രം പ്രതിഫലനമല്ല. സമാധാനപരമായ പ്രതിഷേധം എന്ന് പുറമെ അവകാശപ്പെടുമ്പോഴും, ജന്തർ മന്ദിറിലെ സമരപ്പന്തലിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള മാരകായുധങ്ങളും കല്ലുകളും മുൻകൂട്ടി ശേഖരിച്ചുവെച്ചിരുന്നു എന്ന പോലീസിന്റെ കണ്ടെത്തൽ കേസിനെ കൂടുതൽ ഗൗരവതരമാക്കുന്നു. ജനങ്ങൾ അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികളുടെയും വിതരണം ചെയ്യുന്ന മരുന്ന് സ്റ്റാളുകളുടെയും പശ്ചാത്തലത്തിൽ, പോലീസിന്റെ കണ്ണുവെട്ടിച്ച് മാരകമായ ആയുധങ്ങളും അക്രമത്തിനായുള്ള വസ്തുക്കളും സമരസ്ഥലത്തേക്ക് എത്തിക്കുകയും ഒളിപ്പിച്ചുവെക്കുകയും ചെയ്തുവെന്നത് വിരൽ ചൂണ്ടുന്നത് വലിയൊരു ഗൂഢാലോചനയിലേക്കാണ്. ഓൺലൈൻ ഡെലിവറികളുടെയും സ്നേഹപ്രകടനങ്ങളുടെയും മറവിൽ നടക്കുന്ന ഈ ആസൂത്രിത നീക്കങ്ങൾ സാധാരണക്കാരായ ഡെലിവറി പങ്കാളികളെപ്പോലും അപകടത്തിലാക്കുന്നതാണ്. #cjp #cjpmanifesto #cjpdelhiprotest #jantarmantar #delhiprotest #neetscam #neetprotest #zomatoswiggydelhi #delhipolice #delhicracksdown #parliamentmarch #jantarmantardharna #dharna #delhinews #nationalnews #currentaffairs #tatwamayinews

Related Articles

Latest Articles