Tuesday, September 22, 2026

ജിഹാദികളുടെ നരനായാട്ടതിനെതിരെ ശക്തമായ താക്കീത്; പാലക്കാട് കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആര്‍എസ്എസ്

ദില്ലി: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ദില്ലിയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി രാഷ്ട്രീയ്‌ സ്വയംസേവക് സംഘം.

രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്ന ആര്‍എസ്എസ് ദില്ലിയിലെ കേരള ഹൗസിന് മുന്നിലാണ് നാളെ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുന്നത്.

പ്രതിഷേധ പ്രകടനത്തിനോട് അനുബന്ധിച്ച് രാജ്യത്ത് സംസ്ഥാനങ്ങളിൽ ഓരോ ജില്ലകളിലെയും കേന്ദ്രങ്ങളില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും.

കൂടാതെ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഹൈന്ദവ സംഘടനകള്‍ക്കും സര്‍ക്കുലറുകളും അയച്ചിട്ടുണ്ട്.

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം മുന്‍നിര്‍ത്തി ജിഹാദികള്‍ക്ക് എതിരെ ശക്തമായ വലിയ പോരാട്ടത്തിനും പ്രകടനത്തിനുമായാണ് നിരത്തിലിറങ്ങുന്നത്.

പാലക്കാട് നടന്ന സംഭവം ജിഹാദികളുടെ ഹിന്ദു കൂട്ടക്കുരുതി എന്ന നിലയ്ക്കാണ് ഹിന്ദു സംഘടനകള്‍ കാണുന്നത്. നാളെ വമ്പന്‍ റാലി തന്നെ ദില്ലി നഗരത്തില്‍ നടക്കും.

Related Articles

Latest Articles