Sunday, May 12, 2024
spot_img

‘ഭാരതത്തിന് അഭിമാനം’; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങളുടെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങളുടെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കായികതാരങ്ങൾ ഭാരതത്തിന് അഭിമാനമേകിയെന്നും ഏഷ്യൻ ഗെയിംസിൽ എക്കാലത്തെയും വലിയ മെഡൽ വേട്ടയുടെ പാതയിലാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

2018 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 70 മെഡലുകൾ നേടി. കോണ്ടിനെന്റൽ ഇവന്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ നേട്ടമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ കായികതാരത്തെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 19-മത് ഏഷ്യൻ ഗെയിംസിന്റെ പത്താം ദിവസം അവസാനിക്കുമ്പോൾ ഭാരതം 5 സ്വർണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകൾ നേടി.

രാജ്യത്തെ ഓരോ കായിക താരങ്ങളും കളിക്കുന്നത് മെഡലുകൾക്ക് വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ്. സർക്കാർ കായിക താരങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങി വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ഉത്തർപ്രദേശ് സർക്കാരിൽ ജോലി നൽകുന്ന ഒരു നവീന പദ്ധതി ആരംഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Latest Articles