Monday, April 29, 2024
spot_img

രാജ്യത്തിന് അഭിമാനം; ലോക പൈതൃക പട്ടികയിൽ ഇടം നേടി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം; സന്തോഷം പങ്കു വെച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തിന് അഭിമാനമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം. ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ ക്ഷേത്രം. തെലങ്കാനയിലെ വാറംഗലിലെ പാലംപെട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അതേസമയം രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പട്ടികയിൽ ഇടം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ തെലങ്കാനയിലെ ജനങ്ങൾക്കും രാജ്യത്തെ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാത്രമല്ല മഹത്തായ കാകതീയ സാമ്രാജ്യത്തിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും ശിൽപ്പകലയുടെയും മഹനീയ ഉദാഹരണമാണ് ക്ഷേത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്രം ഏവരും കാണേണ്ടത് തന്നെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പതിമൂന്നാം നൂറ്റാണ്ടിൽ രാമപ്പൻ എന്ന ശിൽപ്പിയാണ് രാമപ്പ ക്ഷേത്രം പണിതിരിക്കുന്നത് . 2019ലെ യുനെസ്കോ ലോക പൈതൃക പട്ടികയിലേക്കുള്ള ഇന്ത്യയുടെ ഒരേയൊരു നാമനിർദ്ദേശമായിരുന്നു രാമപ്പ ക്ഷേത്രം.ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ, ഭൂകമ്പത്തെ ചെറുക്കുന്ന സാങ്കേതിക വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles