കൊല്ലം: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഇടയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.