Friday, May 3, 2024
spot_img

‘നിപ വൈറസ് ബാധ’:അതീവ ജാഗ്രത നിർദ്ദേശം കണക്കിലെടുത്ത് പി.എസ്.സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയ്യതികള്‍ പിന്നീടറിയിക്കും

കോഴിക്കോട്: കോഴിക്കോട് വച്ച് നാളെ മുതല്‍ നടത്താനിരുന്ന കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ മാറ്റി. നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിൽ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് പി.എസ്.സി പരീക്ഷകൾ മാറ്റിയത്.

കോഴിക്കോട് മേഖലാ ഓഫിസില്‍ വെച്ച്‌ നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് ജാഗ്രതാ നിര്‍ദ്ദേശത്തെ തുടർന്ന് മാറ്റി വെച്ചത്.

മാത്രമല്ല കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസില്‍ വെച്ച്‌ സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്.

അതേസമയം, കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല എന്ന് അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles