Wednesday, May 15, 2024
spot_img

നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്നു: മലപ്പുറത്തും, കേരള അതിർത്തികളിലും ജാഗ്രതാ നിര്‍ദേശം

നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍. നിപ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സാഹചര്യത്തിലും, 2018-ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.എം.ഒ ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാ തല ആര്‍.ആര്‍ ടി യുടെ അടിയന്തരയോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിട്ടുണ്ട്.

മാത്രമല്ല നിപയുടെ പശ്ചാത്തലത്തിൽ തമിഴ്നാടും ജാഗ്രതയിലാണ്. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുകയാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലക്കാർക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചവ്യാധികളെ കുറിച്ച് ഉടൻ തന്നെ അറിയിക്കാൻ തദ്ദേശസ്ഥാപന മേധാവികളോട് ആരോഗ്യവകുപ്പ് ആവിശ്യപെട്ടിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles