തിരുവനന്തപുരം: പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയിൽ വകുപ്പിലേക്കുള്ള വെൽഫെയർ ഓഫീസർ ഗ്രേഡ് II(കാറ്റഗറി നമ്പർ 124/2018) പരീക്ഷയാണ് മഴമൂലം മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷ ഈ മാസം 30 ന് തന്നെ നടത്തും.
നാളെ രാവിലെ 7.30 മുതൽ 9.15 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില പരീക്ഷാ കേന്ദ്രങ്ങൾ സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റി. ഇതേത്തുടർന്നും കേരളത്തിൽ പരക്കെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലുമാണ് പിഎസ്‌സി പരീക്ഷ മാറ്റിയത്.

