Saturday, May 4, 2024
spot_img

കോവിഡ് വ്യാപനം: പിഎസ്‌ സി അഭിമുഖങ്ങൾ മാറ്റി; അറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ഫെബ്രുവരി 18വരെ പിഎസ്‌സി (PSC) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റി. ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സര്‍വീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാന്‍ പി.എസ്.സി. തീരുമാനിച്ചു.

വകുപ്പ് തല പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു നൽകുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവക്കാൻ തീരുമാനിച്ചു. പ്രൊബേഷൻ-ഡിക്ലറേഷൻ, പ്രമോഷൻ എന്നിവ due ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് [email protected] എന്ന വിലാസത്തിൽ e-mail ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, 695004 എന്ന മേൽവിലാസത്തിൽ അയച്ചാലോ മതിയാകുന്നതാണ്. അതേസമയം ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.

Related Articles

Latest Articles