Friday, April 19, 2024
spot_img

പരീക്ഷ തീയതികളില്‍ മാറ്റം വരുത്തി കേരള പിഎസ്‌സി; പുതുക്കിയ തിയതികള്‍ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് യോഗ്യത തസ്തികകളുടെ മുഖ്യ പരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിൽ (exam postponed) മാറ്റം വരുത്തി കേരള പി എസ് സി. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് തീയതി മാറ്റത്തെ കുറിച്ച് അറിയിപ്പുള്ളത്.

അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് ടി) റൂറൽ ഡെവലപ്മെന്റ്, ബൈൻഡർ (​ഗവൺമെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‍സി, ക്ലർക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അദർ ടൈപ്പിസ്റ്റ് പോസ്റ്റ്സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് പി എസ് സി മാറ്റം വരുത്തിയിട്ടുളളത്.

ഡിസംബർ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആറ് അസിസ്റ്റന്റ് സെയിൽസ് മാൻ പരീക്ഷ ഡിസംബർ 12 ന് ആരംഭിക്കും.പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷാർത്ഥികൾ‌ കലണ്ടർ പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്ന തീയതികൾ ശ്രദ്ധിക്കേണ്ടതാണ്.

Related Articles

Latest Articles