Wednesday, September 30, 2026

കൺഫർമേഷൻ കിട്ടിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും ; കര്‍ശന നടപടിയുമായി പിഎസ്സി

തിരുവനന്തപുരം: കൺഫർമേഷൻ കിട്ടിയിട്ടും പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം അറിയുവാനും അതനുസരിച്ച് പരീക്ഷാ തയ്യാറെടുപ്പുകൾ കൃത്യമായി നടപ്പാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം ഒരുക്കിയത്.

എന്നാൽ കൺഫർമേഷൻ കിട്ടിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ഇത് പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കാനിടയായി. ഇതോടെയാണ് കർശന നടപടിയുമായി പിഎസ്സി മൂന്നോട്ട് വന്നത്.

Related Articles

Latest Articles