Saturday, May 4, 2024
spot_img

തിരുവല്ലയിൽ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കോട്ടയം : കേരളത്തിൽ പല സ്ഥലങ്ങളിലും പക്ഷിപ്പനി കണ്ടുവരുന്ന സാഹചര്യമാണിപ്പോൾ. തിരുവല്ല നഗരസഭയിലെ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34, 38 വാർഡിലെ ഓരോ വീടുകളിലെ കോഴികൾക്കാണ് രോഗം കണ്ടെത്തിയത്. നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

പക്ഷിപ്പനിയുടെ വ്യാപനം കാരണം താറാവ് കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയിൽ തുടരുകയാണ്. ഇതിനെ തുടർന്ന് ജില്ലയിൽ പല ഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി എന്നിവയുടെ വില്പനയില്‍ വലിയ തോതിൽ കുറവ് രേഖപ്പെടുത്തി.

Related Articles

Latest Articles