Sunday, May 5, 2024
spot_img

പബ്‌ജി ഇനി തിരിച്ചുവരില്ല; യുവാക്കളെ വഴിതെറ്റിക്കുന്ന ഗെയിം പ്രോത്സാഹിപ്പിക്കേണ്ടെന്ന് തീരുമാനം

ദില്ലി: കേന്ദ്ര സർക്കാർ നിരോധിച്ച പബ്ജി ഗെയിം ഇനി ഇന്ത്യയില്‍ തിരിച്ചുവരില്ലെന്ന് റിപ്പോർട്ട്. ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമായ പബിജിയുടെ നിരോധനം സ്ഥിരമായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗെയിം അക്രമാസക്തമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരമൊരു ഗെയിമിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതർ എന്നാണ് സൂചന.

പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളും കുട്ടികളുമായാണ് ഗെയിമിന്റെ ഉപഭോക്താക്കൾ. മണിക്കൂറുകളോളം കുട്ടികൾ ഗെയിമിന് മുന്നിൽ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സർക്കാരും മുമ്പ് പബ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഗെയിം ഫോർ പീസ് എന്ന ഫീച്ചറുമായി പബ്ജി ഇതിനെ മറികടന്നു.സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്.

Related Articles

Latest Articles