Sunday, May 19, 2024
spot_img

”ദി കശ്മീർ ഫയൽസ്” സിനിമാ പ്രദർശനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; യുവാക്കൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ഹൈദരാബാദ്: ”ദി കശ്മീർ ഫയൽസ്” സിനിമാ പ്രദർശനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം. ഹൈദരാബാദിലെ അദിലാബാദിലുള്ള നടരാജ് തീയറ്ററിലാണ് ഇന്ത്യാ വിരുദ്ധ, പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകംതന്നെ വലിയ വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട് (Public thrash two unidentified miscreants for chanting pro-Pakistani slogans during screening of The Kashmir Files at Telangana theatre, video viral).

സിനിമ പ്രദർശിപ്പിക്കുന്നതിനിടെ കുറച്ച് യുവാക്കൾ ചേർന്ന് പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു. യുവാക്കളെ തീയേറ്ററിൽ ഉണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ അത് സംഘർഷത്തിൽ കലാശിച്ചു. പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം സംഭവത്തിൽ ഇതുവരെ ആരും ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ”ദി കശ്മീർ ഫയൽസ്” വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ സിനിമയ്‌ക്ക് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ മതമൗലികവാദികളിൽ വിവേക് അഗ്നിഹോത്രിയ്‌ക്ക് ഭീഷണി ഉയർന്നിരിക്കുകയാണ്. ഇതിനുപിന്നാലെ വിവേക് അഗ്നിഹോത്രിയ്‌ക്ക് സുരക്ഷ നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഏറപ്പെടുത്തിയിരിക്കുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ ‘ത്രെറ്റ് പെർസെപ്ഷൻ’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവേക് അഗ്നിഹോത്രിയ്‌ക്ക് ആഭ്യന്തരമന്ത്രാലയം സുരക്ഷ നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി ആകെ 8 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്

Related Articles

Latest Articles