Thursday, January 8, 2026

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബം ഒറ്റക്കല്ല; സൈനികരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് അമിതാഭ് ബച്ചൻ

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി അമിതാഭ് ബച്ചൻ. 40 ജവാൻമാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നാണ് താരം അറിയിച്ചത്. ഇതിനായി ആകെ 2.5 കോടി രൂപയാണു നൽകുക.

ജവാൻമാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തികസഹായം വിതരണം ചെയ്യാനാകും എന്നും അറിയാൻ അമിതാഭ് ബച്ചൻ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരായിരുന്നു കൊല്ലപ്പെട്ടത്.

അതേസമയം കഴിഞ്ഞ വർഷവും വീരമൃത്യുവരിച്ച 44 സൈനികരുടെ കുടുംബാംഗങ്ങൾക്ക് ബച്ചൻ 1 കോടി രൂപ നൽകിയിരുന്നു.

Related Articles

Latest Articles