ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഹാറിലെ രത്തൻ ഠാക്കൂർ എന്ന ജവാന്റെ പിതാവായ രത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. മകന്റെ വേർപാടിലും ആ അച്ഛൻ തളരുന്നില്ല. ഭാരത്തിനായി എന്റെ ഒരു മകനെ ഞാൻ ബലി നൽകി. അടുത്ത മകനേയും പൊരുതാനായി അയക്കും. ഭാരതാംബയ്ക്കായി അവനേയും നൽകാൻ തയ്യാർ. പക്ഷെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകണമെന്നു രത്തൻ പറയുന്നു. ബിഹാറിൽ ഭഗൽപൂർ സ്വദേശിയാണ് ഇദ്ദേഹം.

അതേസമയം കശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിനായി സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. അക്രമികളും അവര്‍ക്കുപിന്നിലുള്ളവരും കനത്ത വിലനല്‍കേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ട് . ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാനാവില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം, ഭീകരതയെ ഒരേ സ്വരത്തില്‍ എതിര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.