രാജ്യത്ത് ജനങ്ങളുടെ രക്തം തിളക്കുന്നു. സർക്കാരും ആ വികാരത്തോടൊപ്പം. തിരിച്ചിടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം. ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുൽവാമയിയിൽ നടന്ന ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനങ്ങളുടെ രക്തം തിളക്കുകയാണ്. സൈന്യത്തിന് തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്കുന്നു. ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്നും രാജ്യവുമായുള്ള എല്ലാവിധ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദ രാഷ്ട്ര പദവിയിൽ നിന്നും പാകിസ്താനെ ഒഴിവാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം കുടിലമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതാദ്യമായാണ് പ്രധാനമന്ത്രി ഇത്രയും ശക്തമായ ഭാഷയിൽ പാകിസ്താന് മുന്നറിയിപ്പ് നൽകുന്നത്.