പഞ്ചാബ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികക്ക് അന്തിമ രൂപം നൽകാനുള്ള ചർച്ചകൾ തുടരുന്നു. അഭിപ്രായ സർവ്വേകൾ പാർട്ടിക്കെതിരായത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഭരണത്തുടർച്ച നേടാമെന്ന കോൺഗ്രസിന്റെ മോഹം നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടെ അസ്ഥാനത്തായി. തെരെഞ്ഞെടുപ്പടുത്തപ്പോൾ കോൺഗ്രസിന്റെ ഏറ്റവും ശക്തനായ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പാർട്ടി വിട്ടത് ഏറെ ക്ഷീണമുണ്ടാക്കി. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. അദ്ദേഹം രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്നും ചില സിറ്റിംഗ് എം പി മാർ മത്സര രംഗത്തുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പിസിസി അധ്യക്ഷൻ നവജ്ജ്യോത് സിംഗ് .സിദ്ദുവും ചന്നിയും തമ്മിൽ പ്രശ്നങ്ങളുണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹൈക്കമാന്റിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

