Sunday, May 19, 2024
spot_img

പഞ്ചാബിൽ പോലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ ഗ്രേനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം; പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പോലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. ഓഫീസിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്നത്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. നിലവിൽ പ്രദേശത്ത് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതൊരു ആക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മൊഹാലിയിലെത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി. അതേസമയം, കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ടെന്നാണ് ഇവിടെ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും വാർത്തകളുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ കൃത്യമായ വിവരം ലഭിക്കൂ.

Related Articles

Latest Articles