Thursday, May 2, 2024
spot_img

പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കാളികളായി കെഎസ്ആർടിസിയും

ശബരിമല: ശബരിമലയിലെ പുങ്കാവന ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതിയിൽ കെഎസ്ആർടിസിയും പങ്കാളികളായി. കെഎസ്ആർടിസി പമ്പ സ്റ്റാന്റിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് തുടക്കം കുറിച്ചു. പമ്പ സ്പെഷ്യൽ ഓഫീസർ എസ്.പി. അജി അധ്യക്ഷത വഹിച്ചു. അഡീഷണൽ സ്പെഷ്യൽ ഓഫീസർ ഡിവൈഎസ്പി റെജി, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) അനിൽകുമാർ, കെഎസ്ആർടിസ് പമ്പ, നിലയ്ക്കൽ സ്പെഷ്യൽ ഓഫീസർ എസ്. രമേശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ശബരിമലയിൽ എത്തുന്ന ഭക്ത ജനങ്ങൾ പാലിക്കേണ്ട ആചാര ശുദ്ധികൾ അടങ്ങിയ സപ്തകർമ്മങ്ങൾ എന്ന പരസ്യ സ്റ്റിക്കർ സിഎംഡിയുടെ നേതൃത്വത്തിൽ ബസുകളിൽ പതിച്ച് ബോധവത്കരണവും ആരംഭിച്ചു. പിന്നേട് പോലീസും, കെഎസ്ആർടിസി ജീവനക്കാരും, വോളൻരീയർമാരും സിഎംഡിയോടൊപ്പം ചേർന്ന് പമ്പ കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുകയായിരുന്നു.

Related Articles

Latest Articles