Thursday, May 16, 2024
spot_img

ഇരുചക്രവാഹനത്തെ പിന്തുടർന്ന് പരാക്രമം; യുവതിയെ തടഞ്ഞുനിർത്തി അ​സ​ഭ്യം പ​റ​യു​ക​യും അ​ടി​ക്കുകയും ചെയ്തതായി പരാതി; പ്രതി അറസ്റ്റിൽ

കു​മ​ര​കം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ തടഞ്ഞുനിർത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ 41കാരൻ അറസ്റ്റിൽ. വൈ​ക്കം, കൈ​പ്പു​ഴ​മു​ട്ട് കി​ട​ങ്ങ​യി​ല്‍ കെ.​പി. പ്ര​വീ​ണിനെ​യാ​ണ് കു​മ​ര​കം പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ​ദി​വ​സം കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് കൈ​പ്പു​ഴ​മു​ട്ട് ഭാ​ഗ​ത്തേ​ക്കു ഇരുചക്രവാഹനത്തിൽ കടക്കുകയായിരുന്ന യു​വ​തി​യെയും സു​ഹൃ​ത്തിനെയും പ്രതി പി​ന്തു​ട​ര്‍ന്നെ​ത്തി വാഹനം ത​ട​ഞ്ഞു​നി​ര്‍ത്തിയതിന് ശേഷം അ​സ​ഭ്യം പ​റ​യു​ക​യും യു​വ​തി​യെ അ​ടി​ക്കു​ക​യും ചെയ്തു. പിന്നാലെ ഇ​യാ​ള്‍ ഇ​വ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന സ്കൂട്ടറിന്റെ താ​ക്കോ​ല്‍ ഊ​രി​യെ​റി​ഞ്ഞു. യുവതിയുടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത കു​മ​ര​കം പോലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles