പുതുച്ചേരി: പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍.വി ജാനകിരാമന്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പിഎ ആയിരിക്കെയാണ് ജാനകിരാമനെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം പുതുച്ചേരിയിലേക്ക് നിയോഗിച്ചത്. ഏറെക്കാലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നെല്ലിത്തോപ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.

