Monday, September 21, 2026

ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകും;ജർമ്മനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും,2023 ല്‍ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിച്ച് പുടിന്റെ വിശ്വസ്തൻ ദിമിത്രി മെദ്വദേവ്

യു എസ് :2023 ല്‍ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവ്.ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകുമെന്നും അടുത്ത വർഷം ജർമ്മനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകുമെന്നും, അമേരിക്കയിൽ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെടുമെന്നും ദിമിത്രി പ്രവചിച്ചു.ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനം. 2023ല്‍ നടക്കാനിരിക്കുന്നതെന്ന് കാണിച്ച് 10 സംഭവങ്ങളാണ് മെദ്വദേവ് പങ്കുവെച്ചത്.

മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകുമെന്നതും ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുമെന്നതുമാണ് പ്രവചനങ്ങളിൽ പ്രധാനപ്പെട്ടത്.ബ്രിട്ടന്‍ വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ ചേരും. വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അമേരിക്ക ഉപേക്ഷിക്കുമെന്നും ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുള്‍പ്പെടെയാണ് മറ്റ് പ്രധാന പ്രവചനങ്ങള്‍.

Related Articles

Latest Articles