Wednesday, September 30, 2026

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക മാദ്ധ്യമ കർമ്മശ്രേഷ്ഠ പുരസ്‌കാരം തത്വമയി ന്യൂസ് സീനിയർ സബ്എഡിറ്റർ കുമാർ സംയോഗിക്ക്

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക കർമ്മശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാദ്ധ്യമരംഗത്തെ മികവിനുള്ള കർമ്മശ്രേഷ്ഠ പുരസ്‌കാരം തത്വമയി ന്യൂസ് സീനിയർ സബ്എഡിറ്റർ കുമാർ സംയോഗിക്ക്. മണികണ്ഠൻ മണലൂർ (കാർട്ടൂൺ), അശോക് ദേവദാരു (നാടകം), കോട്ടുകാൽ ശ്യാമപ്രസാദ് (സാഹിത്യം) തുടങ്ങിയവരാണ് മറ്റ് അവാർഡ് ജേതാക്കൾ.

മദ്യവർജ്ജന സമിതിയുടെ ഏട്ടാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡിസംബർ 30 വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മദ്യവർജ്ജന സമിതി ഭാരവാഹികളായ റസൽ സബർമതി, ഡോ. ചന്ദ്രു കാർത്തിക തുടങ്ങിയവർ അറിയിച്ചു.

Related Articles

Latest Articles