Saturday, May 11, 2024
spot_img

‘പുഴ മുതൽ പുഴ വരെ’ രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ ഇന്ന് തത്വമയിയും പങ്കാളിയാകുന്നു; തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഇന്ന്

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഇന്ന്. തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ വൈകുന്നേരം 06:30 നാണ് പ്രദർശനം. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്കാണ് സൗജന്യ പ്രദർശനം ഒരുക്കുന്നത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ മുഴുവനും ബുക്ക് ചെയ്യപ്പെട്ടു. പ്രത്യേക പ്രദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ളവർക്ക് വൈകുന്നേരം 05:30 മുതൽ തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഡെസ്കിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകും. ‘ധർമ്മയുദ്ധത്തിൽ പങ്കാളികളാകേണ്ടത് എങ്ങിനെയെന്ന് തത്വമയിക്കറിയാം’ എന്ന് തത്വമയിയുടെ പ്രത്യേക പ്രദർശനത്തെ പരാമർശിച്ച് സംവിധായകൻ രാമസിംഹൻ പറഞ്ഞിരുന്നു.

അതേസമയം കേരളത്തിലെമ്പാടും പ്രദർശനം മാറ്റിയ തീയറ്ററുകളിലെല്ലാം ചിത്രം തിരിച്ചെത്തുകയാണ്. ഒറ്റപ്പാലം, മഞ്ചേരി, പയ്യന്നൂർ, കാസർകോട് തുടങ്ങി നിരവധിയിടങ്ങളിൽ ചിത്രം തിരികെയെത്തിയിട്ടുണ്ട്. ജനം സിനിമയെ തിരികെ വിളിക്കുന്നുവെന്നും പുഴ നന്നായൊഴുകട്ടെയെന്നുമാണ് സംവിധായകൻ രാമസിംഹൻ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്.

Related Articles

Latest Articles