Tuesday, May 21, 2024
spot_img

കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ച് പിവി സിന്ധുവും ലക്ഷ്യ സെന്നും; ഇരുവർക്കും എതിരാളികൾ ജപ്പാൻ താരങ്ങൾ

കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും. പി വി സിന്ധു ചൈനയുടെ ഗാവോ ഫാങ് ജിയെയാണ് കീഴടക്കിയാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. ചൈനീസ് താരത്തെ, നേരിട്ടുളള രണ്ട് ഗെയിമുകളിൽ 21-13, 21-7 എന്നീ സ്‌കോറിനാണ് സിന്ധു തകർത്തെറിഞ്ഞത്. സെമി ഫൈനലിൽ ജപ്പാന്‍ താരം അകാന യമാഗുച്ചിയെയാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം, 2022ലെ കോമൺവെൽത്ത് ഗെയിംസ് ജേതാവായ ലക്ഷ്യ സെൻ ജർമ്മനിയുടെ ജൂലിയൻ കരാഗിയെയാണ് പരാജയപ്പെടുത്തിയത്. 21-8, 17-21, 21-10 എന്ന സ്‌കോറിനാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി. അതേസമയം, ജൂലൈ 4ന് ആരംഭിച്ച കാനഡ ഓപ്പൺ അവസാനിക്കുക ജൂലൈ 9-തിനാണ്.

Related Articles

Latest Articles