Friday, May 10, 2024
spot_img

ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി ഖത്തർ ; ”ഹയ്യ ഹയ്യ” ഏറ്റു പാടി ആരാധകർ

ഖത്തർ ; ലോക ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി ഖത്തർ. പന്ത് തട്ടുന്ന അറബ് ബാലൻ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഭാഗ്യചിഹ്നം പുറത്തുവിട്ടത്.നേരത്തെതന്നെ ഫുട്‌ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കിയിരുന്നു . ”ഹയ്യ ഹയ്യ” എന്നാണ് ഗാനത്തിന്റെ പേര്. ഫിഫയുടെ ഔദ്യോഗിക പേജിലൂടെയാണ് പാട്ട് പുറത്തിറക്കിയത്.

ലോകകപ്പ് ഫിക്ചർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗാനം ലൈവായി ആലപിച്ചു. ഈ വർഷം നവംബറിലാണ് ഖത്തറിൽ ലോക ഫുട്‌ബോൾ മാമാങ്കത്തിന് തുടക്കമാവുക

Related Articles

Latest Articles