മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബിനെ തകർത്ത് കൊൽക്കത്ത . കൊൽക്കത്ത പഞ്ചാബിന്റെ 137 റൺസ് നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 14.3 ഓവറിൽ മറികടന്നു. 31 പന്തിൽ 70 റൺസ് നേടിയ ആന്ദ്രേ റസ്സലും ബൗളിംഗ് റെക്കോഡ് പ്രകടനം നടത്തുന്ന ഉമേഷ് യാദവിന്റെ 4 വിക്കറ്റ് നേട്ടവുമാണ് കൊൽക്കത്തയ്‌ക്ക് ജയം പകർന്നത് .
ഭാനുക രജപക്‌സെ(31), കാഗിസോ റബാഡ വാലറ്റത്ത് (16 പന്തിൽ 25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വച്ചത് . 18.2 ഓവറിൽ 137 റൺസിന് പഞ്ചാബ് നിലം പതിച്ചു . നാല് ഓവറിൽ 23 റൺസ് മാത്രം നിൽക്കേ ഉമേഷ് യാദവ് മുൻനിരയേയും മദ്ധ്യനിരയേയും തകർത്തു. മായങ്ക്(1) റൺസിുനും ലിവിംഗ്‌സറ്റൺ(19) റൺസിനും ഉമേഷിന് മുന്നിൽ വീണു. പുതിയ ടീമിനൊപ്പം ചേർന്ന ശിഖർ ധവാൻ(16) റൺസിൽ സൗത്തിയുടെ പന്തിലും പുറത്തായി.
പ്രതിരോധിക്കാവുന്ന സ്‌കോറല്ലെങ്കിലും കൊൽക്കത്തയെ നിലയുറപ്പിക്കാൻ അനുവദിക്കാ തെയാണ് പഞ്ചാബ് തിരിച്ചടിച്ചത്. എന്നാൽ ബില്ലിംഗ്‌സിനൊപ്പം എത്തിയ നിതീഷ് റാണ പുറത്തായ ശേഷം എത്തിയ ആന്ദ്രേ റസ്സൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ കളി പഞ്ചാബിന്റെ കയ്യിൽ നിന്നും വഴുതിമാറി. 31 പന്തിൽ 8 സിക്‌സറുകളും 2 ഫോറുമടക്കം റസ്സൽ തിളങ്ങി നിന്നതോടെ കൊൽക്കത്ത അനായാസം ജയം സ്വന്തമാക്കി നേടി.

