ദോഹ: ഗോൾ വേട്ടയിൽ ചരിത്രം സൃഷ്ടിച്ചാണ് ഖത്തർ ലോകകപ്പ് അവസാനിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഖത്തർ ലോകകപ്പിലാണ് . ഫൈനലിലടക്കം കണ്ടത് ഗോളിന്റെ മേളമായിരുന്നു. ഫ്രാൻസും അർജന്റീനയും മത്സരിച്ച് ഗോളടിച്ചപ്പോൾ 120 മിനിറ്റിനിടെ ആറ് തവണയാണ് പന്ത് വലയിലെത്തിയത് . എന്നിട്ടും ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കാൻ കഴിഞ്ഞത്
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഫൈനലിൽ ആറുഗോളുകൾ പിറക്കുന്നത്. ഖത്തറിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ നേടിയ 171 ഗോളുകളുടെ റെക്കോർഡാണ് ഖത്തർ ലോകകപ്പ് മറികടന്നത് . ഫ്രാൻസാണ് കൂടുതൽ ഗോൾ നേടിയ ടീം. പതിനാറ് ഗോളുകൾ. ചാമ്പ്യന്മാരായ അർജന്റീന 15 ഗോളുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട് . ഇംഗ്ലണ്ട് 13ഉം പോര്‍ച്ചുഗല്‍ 12ഉം നെതര്‍ലന്‍ഡ്‌സ് 10 ഗോൾ വീതം നേടി. സ്‌പെയിന്‍, ബ്രസീല്‍ ടീമുകള്‍ ഒൻപത് ഗോളകളാണ് നേടിയത്.
മത്സരിച്ച 32 ടീമുകളും ഇത്തവണ ഗോൾ നേടിയെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഖത്തര്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്, ടുണീഷ്യ, വെയ്ല്‍സ് ടീമുകളുടെ അക്കൗണ്ടിൽ ഒരോ വീതം രചിക്കപ്പെട്ടു. ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ലോകകപ്പിൽ ഉപയോഗിച്ചിരുന്നത് രിഹ്‍ല എന്നാൽ യാത്ര എന്നാണർത്ഥം. സെമിയിലും ഫൈനലിലും അൽ ഹിൽമ് എന്ന പന്താണ് ഉപയോഗിച്ചത്, സ്വപ്നം എന്നാണ് അതിന്റെ അർത്ഥം.രണ്ട് പന്തും നിർമിച്ചത് അഡിഡാസ് ആണ്

