Saturday, April 27, 2024
spot_img

എ​ലി​സ​ബ​ത്ത് രാ​ജ്ഞി ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂടാതെ വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്ക് കു​ടും​ബ ​ഡോ​ക്ട​റാ​ണ് ശ​നി​യാ​ഴ്ച വാ​ക്സി​ൻ ന​ൽ​കി​യ​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്ക് 94 വ​യ​സും ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന് 99 വ​യ​സു​മാ​ണ് ഉ​ള്ള​ത്.

അതേസമയം ലോകത്ത് ഒൻപത് കോടി കൊവിഡ് ബാധിതർ ഉണ്ടെന്നാണ് പുതിയ കണക്ക്, 6.44 കോടി രോഗമുക്തർ ആണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 19,33,457 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാൽപത്തി നാല് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കുക ഈ മാസം പതിനാറാം തീയതി മുതലായിരിക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ലോകം.

Related Articles

Latest Articles