Friday, May 3, 2024
spot_img

പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്തു;ശേഷം വടിവാളുകൊണ്ട് ആക്രമണം;4 പ്രതികളെ
വിവിധയിടങ്ങളിൽ നിന്ന് പൊക്കി പോലീസ്

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയുന്നതിനു പിന്നാലെ വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേരെ പിടികൂടി. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേരാണ് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ചത്.കേസിൽ മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെൺസുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നായാണ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.

Related Articles

Latest Articles