ദില്ലി: മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്
ദില്ലിയിൽ കനത്ത സുരക്ഷ. സിബിഐ ആസ്ഥാനത്ത് 1000 ത്തിലേറെ പോലീസുകാരെ വിന്യസിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരെ പരിശോധിക്കുന്നു.
ദില്ലിയിലെ പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ വച്ച് പരിശോധന നടത്തുന്നു. ദില്ലി- യുപി അതിർത്തിയിലും പരിശോധന ശക്തമാണ്. മന്ത്രിമാരും സഹപ്രവർത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്‌രിവാളിനെ കാണാനെത്തിയിട്ടുണ്ട്. എല്ലാനേതാക്കളും കെജ് രിവാളിനെ അനുഗമിക്കും.

