ദില്ലി: കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച ആവശ്യം ഉയർന്നത്.
കുത്തബ് മിനാറിലെ ഹിന്ദു ദേവത വിഗ്രഹങ്ങളുടെ അവസ്ഥ ഹൃദയഭേദകമാണ്. 27 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത ശേഷമാണ് അവിടെ ഈ ഗോപുരം നിര്‍മിച്ചത്. രാജ്യത്തെ കളിയാക്കാന്‍ വേണ്ടി മാത്രമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.മുൻപ് ഇവിടെയുണ്ടായിരുന്ന മുഴുവന്‍ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും അവിടെ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നതുമാണ് തങ്ങളുടെ ആവശ്യമെന്ന് വിനോദ് ബന്‍സാല്‍ പറഞ്ഞു.

