Wednesday, May 15, 2024
spot_img

കാലവും, ചരിത്രവും, ശ്രീരാമചന്ദ്രനും സാക്ഷി; അയോധ്യയിലെ അഭിമാന മുഹൂർത്തത്തിന് ഒരു വയസ്സ്

കാലവും, ചരിത്രവും, ശ്രീരാമചന്ദ്രനും സാക്ഷി; അയോധ്യയിലെ അഭിമാന മുഹൂർത്തത്തിന് ഒരു വയസ്സ് | Ayodhya

അയോധ്യയിലെ അഭിമാന മുഹൂർത്തത്തിന് ഇന്ന് ഒരു വയസ്. 500 വർഷത്തെ സമര പോരാട്ടങ്ങൾക്ക് ശേഷം, മിർബാക്കി രാമക്ഷേത്രം തകർത്ത് പണിതുയർത്തിയ ആയുധപ്പുര തകർത്ത് വെള്ളിക്കല്ലുകൊണ്ട് രാമക്ഷേത്രത്തിൻ്റെ സുഭദ്രമായ അടിത്തറ വീണ്ടുമൊരുക്കിയപ്പോൾ, ആർ.എസ്സ്. എസ്സ് ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഒടുവിലത്തെ ആത്മാഭിമാന മുഹൂർത്തമായിരുന്നു അത്.വിനായക ദാമോദര സവർക്കറുടെ “ഭാരത ചരിത്രത്തിലെ ആറ് സുവർണ്ണഘട്ടങ്ങൾ” എന്ന മഹദ് ഗ്രന്ഥത്തിന് തുടർച്ചയുണ്ടെങ്കിൽ അത് ആർ.എസ്സ്. എസ്സ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ നാൾവഴികൾ ആയിരിക്കും. ഭാരതീയൻ്റെ ആത്മാഭിമാനം ഉണർത്തുന്ന ഒരേ ഒരു പ്രസ്ഥാനം ആണ് ആർഎസ് എസ് .

എഡി 711 ൽ ആണ് മുഹമ്മദ്ദ് ബിൻ കാസിം സിന്ധ് ആക്രമണം നടത്തി ഇസ്ലാമിക ആക്രമണം ആരംഭിച്ചത്. 1001 ൽ മുഹമ്മദ് ഗസ്നി ക്ഷേത്ര നഗരികളായ ഥാനേശ്വരവും, മഥുരയും തകർത്തു. 1036 ൽ സുപ്രസിദ്ധമായ സോമനാഥും തകർത്തു. തുടർന്ന് വിവിധ കാലങ്ങളിലായി 15 തവണയാണ് സോമനാഥം ആക്രമിച്ചത്. 1195 ൽ മുഹമ്മദ്ദ് ഘോറി കാശി വിശ്വനാഥ ക്ഷേത്രവും ക്ഷേത്രനഗരിയും ആക്രമിച്ച് തകർത്തു. ക്ഷേത്രാവശിഷ്ടങ്ങൾ കൊണ്ട് ക്ഷേത്രത്തിൽ തന്നെ മസ്ജിദ് ഉയർന്നു. കുത്തബുദ്ദിൻ ഐബക്ക് വിഷ്ണുസ്തംഭത്തിന് കുത്തബ് മിനാർ എന്ന പേര് നൽകി, തകർത്ത ക്ഷേത്രാവശിഷ്ടങ്ങൾ കൊണ്ട് കൂട്ടിചേർക്കലും നടത്തി. 1195 ൽ ബക്ത്യാർ ഖിൽജി നളന്ദ സർവ്വകലാശാല തകർത്ത് തീവെച്ചു. 1308 ൽ മാലിക് കാഫിർ ഡക്കാൺ ആക്രമിച്ച് ഹിന്ദു കൂട്ടക്കൊലയും ക്ഷേത്ര ധ്വംസനങ്ങളും നടത്തി. 1397 ൽ തൈമൂർ ഭാരതം ആക്രമിച്ച് ഹരിദ്വാർ, ശിവാലിക്, നാഗർകോട്ട് മുതലായ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ തകർത്ത് ഹിന്ദുരക്തപ്പുഴകളാണ് നടത്തിയത്.

1412 ൽ ഗുജറാത്ത് ആക്രമിച്ച അഹമ്മദ് ഷാ കർണാവതിയുടെ പേര് അഹമ്മദ്ദാബാദ് എന്നാക്കി മാറ്റി. 1498 ൽ സിക്കന്തർ ലോധി ഹിന്ദു തീർത്ഥാടനം നിരോധിച്ചു. 1500 കളിൽ ഗോവയിൽ പാതിരിമാർ നടത്തിയ കൂട്ടകൊലപാതകങ്ങൾ, നിർബന്ധിത മതം മാറ്റങ്ങൾ. 1565 ൽ ഹസ്സൻ നസാംഷായും ആഡിൽ ഷായും വിജയനഗര സാമ്രാജ്യം തകർത്ത് നരസിംഹ ക്ഷേത്രം നിലംപരിശാക്കി. ഹംപി നഗരം അടിച്ചു പൊളിച്ചു. 1500 കളിൽ പഞ്ചാബിലെ സിക്കുകാരും സിക്ക് ഗുരുക്കന്മാരും നേരിട്ട ക്രൂരമായ ആക്രമണവും കൂട്ടക്കൊലയും. സുവർണ ക്ഷേത്രം ആക്രമിക്കപ്പെട്ടു. 1675 ൽ ഗുരു തേജ് ബഹാദൂറിൻ്റെ ശിരസ്സ് ഔറംഗസേബ് വെടിയെടുത്തു. 1757 ൽ അബ്ദാലിയുടെ ക്രൂരമായ പടയോട്ടത്തിൽ മഥുര, പ്രയാഗ, വൃന്ദാവനം, ഗോകുലം എന്നിവ തകർന്നു. 1782 മുതൽ ടിപ്പു സുൽത്താൻ നടത്തിയ പടയോട്ടങ്ങൾ. ഇങ്ങനെ എത്രയെത്ര ആക്രമണങ്ങളും അധിനിവേശങ്ങളും അതിജീവിച്ച ജനത.. രാഷ്ട്രിഭിമാനത്തെ ശിരസ്സിലേറ്റാൻ എത്രയെത്ര അവതാരങ്ങൾ വിവിധ കാലങ്ങളിൽ അവതരിച്ചു.

കാലത്തിൻ്റെ താളുകളിൽ യവന വിജേതാവായ ചക്രവർത്തി ചന്ദ്രഗുപ്തൻ്റെ രാജകീയ മുദ്രപതിഞ്ഞതാണ് നമ്മുടെ ഹിന്ദുരാഷ്ട്ര ചരിത്രത്തിലെ ഒന്നാമത്തെ സുവർണ്ണ കാലഘട്ടം. യവന അന്തകനായ പുഷ്യമിത്ര ചക്രവർത്തിയുടെ രാജമുദ്രയാൽ ശോഭായനമായതാണ് ഭാരത ചരിത്രത്തിലെ രണ്ടാമത്തെ സുവർണ്ണ കാലഘട്ടം. ശകകുശാണാന്തകനായ സമ്രാട്ട് വിക്രമാദിത്യൻ്റെ രാജമുദ്ര പതിഞ്ഞിട്ടുള്ള നാളുകളാണ് മൂന്നാമത്തെ സുവർണ്ണകാലഘട്ടം. ലോകത്താകമാനം അധികാരമുറപ്പിച്ച് കിടുകിട വിറപ്പിച്ച ഹൂണന്മാരെ ചവിട്ടിതാഴ്ത്തി നാമാവശേഷമാക്കിയ സാമ്രാട്ട് യശോ ധർമ്മൻ്റെ പരാക്രമം കൊണ്ട് പ്രകാശമാനമായ കാലമാണ് ഹിന്ദുരാഷ്ട്ര ചരിത്രത്തിലെ നാലാം സുവർണ്ണ ഘട്ടം…

ആയിരം വർഷത്തെ ഐതിഹാസികമായ മുസ്ലീം വൈദേശിക ആക്രമങ്ങളെ അതിജീവിച്ച്, അന്തിമ വിജയം നേടുകയും, മുസ്ലിം സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യത്തിൽ ഹിന്ദുക്കളുടെ യഥാർത്ഥ സർവ്വ ഭൗമത്വവും സാംസ്കാരിക ഔന്നത്യയും പ്രഖ്യാപിച്ച്‌ സ്ഥാപിക്കുകയും ചെയ്ത സംഭവബഹുലമായ ഏടാണ് ഹിന്ദു രാഷ്ട്ര ചരിത്രത്തിൽ അഞ്ചാം സുവർണ്ണകാലഘട്ടം. ബ്രിട്ടീഷുകാർക്കു മേൽ അശ്വമേധം നടത്തി അനുസ്മരിക്കപ്പെടുന്ന വിജയമാണ് വിദേശീയ അക്രമണത്തിനു മേൽ ഹിന്ദുരാഷ്ട്ര വിജയത്തിൻ്റെ ആറാമത്തെ സുവർണ്ണ അധ്യായം…

ഭാരതത്തിൻ്റെ പ്രധാനമന്ത്രി ദാമോദരദാസ് നരേന്ദ്രമോദിയും, രാഷ്ട്രീയ സ്വയംസേവക സംഘം സംഘം പരംപൂജനീയ സർസംഘചാലക് ഡോ. മോഹൻ ജി ഭാഗവതും, വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും ചേർന്ന് ശിലാ പൂജ നടതിയപ്പോൾ, ധർമ്മ സംരക്ഷണത്തിനുള്ള നിയതിയുടെ നിയോഗം തന്നെയായിരുന്നു അത്. കാലവും ചരിത്രവും ശ്രീരാമചന്ദ്രനും സാക്ഷിയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles