Tuesday, May 21, 2024
spot_img

ആർ വി ബാബുവിന് ജാമ്യം;അഭിപ്രായം പറഞ്ഞാൽ അകത്താക്കുന്ന നടപടിക്കെതിരെ രൂക്ഷവിമർശനം

ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് ജാമ്യം ലഭിച്ചു. ഹലാൽ ബഹിഷ്‌കരണത്തിനു ആഹ്വാനം ചെയ്തു എന്ന പേരിൽ ആണ് 153 (എ) വകുപ്പ് ചുമത്തി അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

ഹലാൽ വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം ചോദിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ചെറുത്തു തോൽപ്പിക്കണ. തിരഞ്ഞെടുപ്പിൽ മുസ്ലിംസമുദായത്തിന്റെ വോട്ട് കിട്ടാനാണ് സി.പി.എം ഇത്തരം തരംതാണ തന്ത്രങ്ങൾ പയറ്റുന്നത്.. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിൻ്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനും പ്രതികരിച്ചു.

Related Articles

Latest Articles