Saturday, September 19, 2026

റഫാൽ യുദ്ധവിമാന ഭാഗങ്ങൾ ഭാരതത്തിലും നിർമ്മിക്കും !ഫ്രഞ്ച് പ്രതിരോധ കമ്പനിയുമായി കരാറായി

ദില്ലി : ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഭാഗങ്ങൾ ഇനി ഇന്ത്യയിൽ നിർമിക്കും. ഇതിനായി ദസോ ഏവിയേഷനും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും തമ്മിൽ കരാർ ഒപ്പിട്ടു. റഫാലിന്റെ ഫ്യൂസെലേജ് (യുദ്ധവിമാനത്തിന്റെ ബോഡി) നിർമാണത്തിനായാണ് ഇരുകമ്പനികളും തമ്മിൽ കരാറായത്. ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. 110 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാർ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിൽ കരാർ ദസ്സോയ്ക്ക് ലഭിച്ചാൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കാനുള്ള സാധ്യതയ്ക്കും ഈ കരാർ വേഗം കൂട്ടും.
ഇതാദ്യമായാണ് റഫാലിന്റെ ഫ്യൂസെലേജ് ഫ്രാൻസിന് പുറത്ത് ഒരു രാജ്യത്തിലും നിർമിക്കാനൊരുങ്ങുന്നത്. ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിർമിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ൽ ആദ്യത്തെ ഫ്യൂസെലേജ് നിർമിച്ച് പുറത്തിറക്കും. മാസം രണ്ട് ഫ്യൂസെലേജ് വീതം നിർമിക്കാനാകുന്ന ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ഇന്ത്യയുടെ മൾട്ടിറോൾ യുദ്ധവിമാന ഇടപാടിൽ സാധ്യത കൽപ്പിക്കപ്പെടുന്ന വിമാനം കൂടിയാണ് റഫാൽ. ഇതിനിടെയാണ് ഇന്ത്യയിൽ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ നിർമിക്കാനുള്ള കരാർ യാഥാർഥ്യമാകുന്നത്.

Related Articles

Latest Articles