ഭഗല്‍പ്പൂര്‍: ജാര്‍ഖണ്ഡിലെ വനവാസികള്‍ അടക്കമുള്ളവരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ മലയാളി വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ ഫാദര്‍ ബിനോയ് ജോണിനെയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള വൈദികരായ അരുണ്‍ വിന്‍സെന്‍റിനെയും. ബിനോയ് ജോണിനെയും അല്‍മായ സുവിശേഷകരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫാദര്‍ വിന്‍സെന്‍റിനെ പോലീസ് വിട്ടയച്ചിരുന്നു.
നാലുവര്‍ഷമായി ജാര്‍ഖണ്ഡില്‍ ധ്യാനകേന്ദ്രം നടത്തുന്ന ഫാദര്‍ ബിനോയ് വനവാസികളുടെ ഭൂമി കൈയേറിയെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നുമാണ് പോലീസ് ഭാഷ്യം. വൈദികര്‍ കൈയേറിയ വനവാസികള്‍ അടക്കമുള്ളവരുടെ ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സംരക്ഷിത വനവാസികളെ മതംമാറ്റാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ഒഡീഷ പോലീസ് വ്യക്തമാക്കി.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ മലയാളി വൈദികനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.ജെ ജോസഫ് എം.എല്‍.എയും ഡീന്‍ കുര്യക്കോസ് എംപിയും രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, വനവാസികളുടെ ഭൂമി അടക്കം കൈയേറ്റം ചെയ്തവരെ വെറുതെ വിടാനാവില്ലെന്നാണ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ നിലപാട്.

